ന്യൂഡൽഹി: വടക്കൻ റെയിൽവേ മേഖലയിൽ മൂടൽ മഞ്ഞ് കൂടുതലായതിനാൽ 19 ട്രെയിനുകൾ വൈകി ഓടുന്നു. അതേസമയം, ഉത്തർപ്രദേശ്, കിഴക്കൻ രാജസ്ഥാൻ, ഹരിയാന, ദില്ലി, പഞ്ചാബ്, പടിഞ്ഞാറൻ മധ്യപ്രദേശ് എന്നിവിടങ്ങളിലെ താപനില 3-4 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പറയുന്നു. ജനുവരി നാല് വരെ ഡൽഹിയിൽ ശീതക്കാറ്റ് ഉണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു.
കനത്ത മൂടൽ മഞ്ഞ്; വടക്കൻ റെയിൽവേ മേഖലയിൽ 12 ട്രെയിനുകൾ വൈകി ഓടുന്നു - വടക്കൻ റെയിൽവേയിൽ 12 ട്രെയിനുകൾ വൈകി ഓടുന്നു
ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും താപനില 3-4 ഡിഗ്രി സെൽഷ്യസ് വർദ്ധിച്ചു. ജനുവരി 4 വരെ ഡൽഹിയിൽ ശീതക്കാറ്റ് ഉണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് വടക്കൻ റെയിൽവേയിൽ 12 ട്രെയിനുകൾ വൈകി ഓടുന്നു
അതേസമയം, ദില്ലിയിലെ വായുവിന്‍റെ ഗുണനിലവാരം (എക്യുഐ) തീവ്ര വിഭാഗത്തിൽ തന്നെ തുടരുകയാണ്. ഡൽഹിയിലെ മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്കുകൾ പ്രകാരം ആനന്ദ് വിഹാറിൽ 420, ആർകെ പുരാമിൽ 364 , രോഹിണിയിൽ 428 എന്നിങ്ങനെയാണ് വെള്ളിയാഴ്ച രാവിലെ രേഖപ്പെടുത്തിയ വായുവിന്‍റെ ഗുണ നിലവാരം.