ജയ്‌പൂര്‍: രാജസ്ഥാനില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജയ്‌പൂരില്‍ അഞ്ചും അജ്‌മറില്‍ പതിനൊന്നും ഉദയ്‌പൂര്‍, ബന്‍സ്വാര, ജോധ്‌പൂരില്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം ബാധിച്ചത്.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,383 ആയതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജസ്ഥാനില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - COVID-19 cases
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,383 ആയതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
രാജസ്ഥാനില്‍ 19 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
രാജ്യത്ത് ഇതുവരെ 31,332 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 7, 695 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്‌ച 73 മരണങ്ങളാണ് രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്‌ത്. ഇതോടെ മരണ നിരക്ക് 1,007 ആയി ഉയര്‍ന്നു. 22,629 പേരാണ് രാജ്യത്തിന്‍റെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്.