ബിലാരിയഗഞ്ചിൽ പ്രതിഷേധക്കാർക്ക് നേരെ കല്ലെറിഞ്ഞ 19 പേർ അറസ്റ്റിൽ - ബിലാരിയഗഞ്ചിൽ പ്രതിഷേധക്കാർക്ക് നേരെ കല്ലെറിഞ്ഞ 19 പേർ അറസ്റ്റിൽ
ആക്രമണത്തിന്‍റെ സൂത്രധാരൻ എന്ന് സംശയിക്കുന്ന മൗലാന താഹിറും പൊലീസ് പിടിയിലായി
ലക്നൗ:ബിലാരിയഗഞ്ചിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിൽ വിരുദ്ധ പ്രതിഷേധത്തിനിടെ പൊലീസുകാർക്ക് കല്ലെറിഞ്ഞെന്നാരോപിച്ച് ഉലെമ കൗൺസിൽ ദേശീയ ജനറൽ സെക്രട്ടറി ഉൾപ്പെടെ 19 പേരെ ഉത്തർപ്രദേശ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ആക്രമണത്തിന്‍റെ സൂത്രധാരൻ എന്ന് സംശയിക്കുന്ന മൗലാന താഹിറും പൊലീസ് പിടിയിലായി. സംഭവത്തിൽ ഒളിവിൽ പോയവരിൽ ഉലമ കൗൺസിൽ നേതാക്കളായ നൂറുൽ ഹോഡ, മിർസ ഷെയ്ൻ ആലം, ഒസാമ എന്നിവരും ഉൾപ്പെടുന്നു. ഒളിവിൽ പോയവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 25,000 രൂപ വീതം പാരിതോഷികം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സൈബർ സെല്ലിലൂടെ സോഷ്യൽ സൈറ്റുകൾ നിരീക്ഷിക്കാനും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
TAGGED:
ലക്നൗ