ലഡാക്കിൽ 19 പേർക്ക് കൂടി കൊവിഡ് - ലേ കൊവിഡ്
ലഡാക്കിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 41 ആയി ഉയർന്നു.
ലഡാക്കിൽ 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ശ്രീനഗർ: ലഡാക്കിൽ 19 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 18 കേസുകളും ലേയിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്. ലഡാക്കിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 41 ആയി ഉയർന്നു. മാർച്ച് 17 മുതൽ ലേയിലെ ചുച്ചോത് യോക്ക്‌മ ഗ്രാമം കണ്ടെയ്‌ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. കാർഗിലിൽ 52 വയസുകാരി കൊവിഡ് ബാധിച്ച് ശനിയാഴ്‌ച മരിച്ചു. ഇറാനിൽ തീർഥാടനത്തിന് പോയി തിരിച്ചെത്തിയ ഇവർ നിരീക്ഷണത്തിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.