തെലങ്കാനയിൽ 1,892 പുതിയ കൊവിഡ് കേസുകൾ; എട്ട് മരണം - തെലങ്കാന
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 20,462. രോഗമുക്തി നേടിയവർ 1,126
ഹൈദരാബാദ്:തെലങ്കാനയിൽ 1,892 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 20,462 ആയി ഉയർന്നു. വെള്ളിയാഴ്‌ച എട്ട് പേർ കൂടി മരിക്കുകയും 1,126 പേർ രോഗമുക്തി നേടുകയും ചെയ്‌തു. ആകെ 10,195 പേരാണ് ചികിത്സയിൽ കഴിയുന്നത്. 5,965 സാമ്പിളുകൾ പരിശോധിച്ചതിൽ 4,073 സാമ്പിളുകൾ നെഗറ്റീവാണെന്ന് കണ്ടെത്തി. മറ്റൊരു ലാബിൽ നിന്നും 3,726 സാമ്പിളുകൾ പരിശോധിച്ചപ്പോൾ 2,672 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 3,726 സാമ്പിളുകളിൽ 962 നെഗറ്റീവ് കേസുകളാണ് ഉണ്ടായത്. ഇക്കാര്യം വിദഗ്‌ധ സമിതി വിലയിരുത്തുന്നത് വരെ ലാബിന്‍റെ പ്രവർത്തനങ്ങൾ നിർത്തിവച്ചുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡ് പോസിറ്റീവ് നിരക്ക് 71.1 ശതമാനമാണ്.