
തെലങ്കാനയിൽ 1,891 പേർക്ക് കൂടി കൊവിഡ്
ഹൈദരാബാദ്: തെലങ്കാനയിൽ 1,891 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2.08 ലക്ഷമായി ഉയർന്നു. ഏഴ് പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,208 ആകുകയും ചെയ്‌തു. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ (285), മെദൽ മൽക്കജ്‌ഗിരി(195), രംഗറെഡ്ഡി(175) ജില്ലകളിലാണ് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 21,801 പേർ ചികിത്സയിലാണ്. 1.80 ലക്ഷം പേർ രോഗമുക്തി നേടി.