ചെന്നൈ:തമിഴ്‌നാട്ടിൽ 66 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 1,821 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 835 ഡിസ്ചാർജുകളും 23 മരണങ്ങളും ഉൾപ്പെടുന്നു. കൊവിഡ് -19 ബാധിച്ച് ശനിയാഴ്ച സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു.
തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതർ 1821 ആയി - 1821 Covid Cases in Tamil Nadu
നിലവിൽ രാജ്യത്ത് 18,953 സജീവ കൊവിഡ് 19 കേസുകളുണ്ട്.
കൊവിഡ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,490 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയുടെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 24,942 ആയി ഉയർന്നു. നിലവിൽ രാജ്യത്ത് 18,953 സജീവ കൊവിഡ് കേസുകളുണ്ട്.