കേരളം

kerala

ETV Bharat / bharat

രാജ്യത്ത് ഇതുവരെ പരിശോധിച്ചത് ഒരു കോടി 81 ലക്ഷത്തിലിധികം സാമ്പിളുകള്‍ - രാജ്യത്ത് ഇതുവരെ 1,81,90,382 സാമ്പിളുകള്‍ പരിശോധിച്ചു

ചൊവ്വാഴ്ച 4,46,642 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്

1,81,90,382 samples tested for COVID-19 till July 29  ICMR  COVID-19  Indian Council of Medical Research.  ഐസിഎംആര്‍  രാജ്യത്ത് ഇതുവരെ 1,81,90,382 സാമ്പിളുകള്‍ പരിശോധിച്ചു  കൊവിഡ് 19
രാജ്യത്ത് ഇതുവരെ 1,81,90,382 സാമ്പിളുകള്‍ പരിശോധിച്ചെന്ന് ഐസിഎംആര്‍

By

Published : Jul 30, 2020, 11:31 AM IST

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 1,81,90,382 സാമ്പിളുകള്‍ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാക്കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് ഇന്നലെ വരെയുള്ള കണക്കുകള്‍ വ്യക്തമാക്കിയത്. ഇന്നലെ 4,46,642 സാമ്പിളുകളാണ് രാജ്യത്ത് പരിശോധനാവിധേയമാക്കിയതെന്ന് ഐസിഎംആര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച ബുള്ളറ്റില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 52123 പേര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 775 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 34,968 ആയി. 5,28,242 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 10,20,582 പേര്‍ രോഗവിമുക്തി നേടി.

ABOUT THE AUTHOR

...view details