അതിഥി തൊഴിലാളികളുമായി ബെംഗളൂരുവില്‍ നിന്ന് റായ്‌പൂരിലേക്ക് വിമാന സര്‍വീസ് - Raipur from Bengaluru
ഛത്തീസ്ഗഡില്‍ നിന്നുള്ള 180 അതിഥി തൊഴിലാളികളെ വ്യാഴാഴ്‌ച പ്രത്യേക വിമാനത്തില്‍ റായ്പൂരിലേക്ക് അയക്കും
labours
ബെംഗളൂരു: ബെംഗളൂരുവിലും കര്‍ണാടകയിലെ മറ്റ് പ്രദേശങ്ങളിലും ലോക്ക് ഡൗണിനെ തുടര്‍ന്ന് കുടുങ്ങി കിടക്കുകയായിരുന്ന ഛത്തീസ്ഗഡില്‍ നിന്നുള്ള 180 അതിഥി തൊഴിലാളികളെ നാളെ പ്രത്യേക വിമാനത്തില്‍ റായ്പൂരിലേക്ക് അയക്കും. ആന്‍ഡമാന്‍ നിക്കോബാറില്‍ നിന്നുള്ള 180 അതിഥി തൊഴിലാളികളെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രത്യേക വിമാനത്തില്‍ നാട്ടില്‍ തിരിച്ചെത്തിച്ചിരുന്നു. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ആഭ്യന്തര സര്‍വീസുകള്‍ മെയ് 25നാണ് പുനരാരംഭിച്ചത്.