കേരളം

kerala

ETV Bharat / bharat

കശ്മീരില്‍ പതിനെട്ട് വയസുകാരൻ കൊവിഡ്-19 മൂലം മരിച്ചു - Kashmir covid news

ജൂൺ 12 നാണ് ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്

Covid
Covid

By

Published : Jun 15, 2020, 4:58 PM IST

ശ്രീനഗർ: ജമ്മു-കശ്മീരിൽ പതിനെട്ട് വയസുകാരൻ കൊവിഡ്-19 മൂലം മരിച്ചു. കൊവിഡ് മൂലം ജമ്മു-കശ്മീരിൽ മരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളാണെന്ന് അധികൃതർ അറിയിച്ചു. വടക്കൻ കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര നിവാസിയായ ഇയാള്‍ ഒരു കേസില്‍ ഉള്‍പ്പെട്ടിരുന്നു. ഇതിനുശേഷമാണ് ജൂൺ 12ന് ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചത്. തുടർന്ന് ഇയാളുടെ സ്രവം പരിശോധനക്കായി അയച്ചു. കൊവിഡ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട്‌ വന്നു. തുടർന്ന് തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ഇയാള്‍ മരിച്ചു. ഇയാള്‍ക്ക് തലക്ക് പരിക്കേറ്റിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ഇതോടെ ജമ്മു-കശ്മീരിൽ കൊവിഡ് മരണം 61 ആയി.

ABOUT THE AUTHOR

...view details