ന്യൂഡല്‍ഹി: സ്ത്രീയുമായി സൗഹൃദം ആരോപിച്ച് ഡല്‍ഹിയില്‍ 18 കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ സഹോദരൻ ഉൾപ്പെടെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ഓപ്പൺ ലേണിംഗിലെ രണ്ടാം വർഷ വിദ്യാർഥിയായിരുന്ന രാഹുൽ രജ്പുത് ആണ് കൊല്ലപ്പെട്ടത്. വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ആദർശ് നഗറിൽ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സഹോദരനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്യുകയും പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പേരെ പിടികൂടിയതായും പൊലീസ് പറഞ്ഞു.
സ്ത്രീയുമായി സൗഹൃദം; ഡല്‍ഹിയില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി - കൊലപ്പെടുത്തി
ആന്തരികമായി പരിക്കുകള്‍ ഉണ്ടായിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവാവിന്‍റെ പ്ലീഹ വിണ്ടുകീറിയതാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞതായി നോർത്ത് വെസ്റ്റ് ഡെപ്യൂട്ടി കമ്മിഷണർ വിജയന്ത ആര്യ പറഞ്ഞു.
യുവതി അതേ പ്രദേശത്തെ ഒരു യുവാവുമായി ചങ്ങാത്തത്തിലായിരുന്നുവെങ്കിലും അവളുടെ കുടുംബം സൗഹൃദത്തിന് എതിരായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം യുവാവിനെ നന്ദ റോഡിലേക്ക് വിളിപ്പിച്ചു. സംഭവസ്ഥലത്തെത്തിയപ്പോൾ യുവതിയുടെ സഹോദരന്മാരടക്കം നാലഞ്ചു പേരുടെ സംഘം ശാരീരികമായി ആക്രമിച്ചുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മരിച്ചയാൾക്ക് പുറമെ കാണത്തക്ക വിധത്തില്‍ പരിക്കുളൊന്നും ഇല്ല. എന്നാല്‍ ആന്തരികമായി പരിക്കുകള്‍ ഉണ്ടായിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. യുവാവിന്‍റെ പ്ലീഹ വിണ്ടുകീറിയതാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞതായി നോർത്ത് വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ വിജയന്ത ആര്യ പറഞ്ഞു.
മരണപ്പെട്ടയാളുടെ അമ്മാവന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 302 (കൊലപാതകം), 34 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ട് വർഷത്തോളമായി മരുമകനും പെണ്‍കുട്ടിയും പരസ്പരം അറിയാമെന്ന് മരിച്ചയാളുടെ അമ്മാവൻ പറഞ്ഞു. അവർ ഒരേ പ്രദേശത്താണ് താമസിച്ചിരുന്നതെങ്കിലും സ്ത്രീയുടെ മാതാപിതാക്കളും പ്രത്യേകിച്ച് സഹോദരന്മാരും സൗഹൃദത്തിന് എതിരായിരുന്നു. ബുധനാഴ്ച, രാത്രി 7 മണിയോടെ, ഒരു സുഹൃത്താണ് നാലഞ്ചു പേർ ചേര്‍ന്ന് അനന്തരവനെ മർദ്ദിക്കുന്നതായി അറിയിച്ചത്. സ്ഥലത്തെത്തിയപ്പോൾ അവനെ സ്ത്രീയുടെ സഹോദരന്മാരും അവരുടെ കൂട്ടാളികളും ക്രൂരമായി മർദ്ദിക്കുന്നതായി കണ്ടെത്തിയതായും അദ്ദേഹം പരാതിയിൽ പറയുന്നു. കേസ് അന്വേഷിച്ചണം പുരോഗമിക്കുകയാണെന്നും കുടുംബങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പ്രദേശത്ത് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.