പഞ്ചാബിൽ 18 പേർക്ക് കൂടി കൊവിഡ് - പഞ്ചാബ്
പഞ്ചാബിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1964. രോഗമുക്തി നേടിയവർ 1366

പഞ്ചാബിൽ 18 പേർക്ക് കൂടി കൊവിഡ്
ചണ്ഡിഗഡ്: പഞ്ചാബിൽ 18 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പഞ്ചാബിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1964 ആയി ഉയർന്നു. 1366 പേർ രോഗമുക്തി നേടിയപ്പോൾ 35 പേർ മരിച്ചു. 536 പേർ ചികിത്സയിൽ തുടരുന്നു. 51,812 പേർ നിരീക്ഷണത്തിൽ തുടരുന്നു. പരിശോധന നടത്തിയതിൽ 47,484 പേർക്ക് കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി.