തമിഴ്നാട്ടില്‍ 18 കൊവിഡ് മരണം കൂടി - thamilnadu corona news
ഇതുവരെ സംസ്ഥാനത്ത് 269 പേര്‍ക്കാണ് കൊവിഡ് 19 മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് 19 ബാധിച്ച് 18 പേര്‍ കൂടി മരിച്ചു. പുതിയതായി 1515 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവിഭാഗം അറിയിച്ചു. ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. ആയിരത്തിലധികം കൊവിഡ് സ്ഥിരീകരിക്കുന്ന തുടര്‍ച്ചയായ എട്ടാം ദിവസമാണ് ഇന്ന്. ഇതുവരെ സംസ്ഥാനത്ത് 269 പേര്‍ക്കാണ് കൊവിഡ് 19 മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഞായറാഴ്ച 604 പേരാണ് രോഗവിമുക്തരായത്. തമിഴ്നാട്ടില്‍ ഇതുവരെ 16999 പേര്‍ക്കാണ് കൊവിഡ് ഭേദമായത്. 31667 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു.