ലഖ്‌നൗ: 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് പുതുതായി 1,733 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 27,634 പേർ രോഗമുക്തി നേടിയെന്നും 1084 പേരാണ് മരിച്ചതെന്നും ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് പറഞ്ഞു. ഇന്നലെ മാത്രം 57,207 കൊവിഡ് പരിശോധനകളാണ് സംസ്ഥാനത്ത് നടത്തിയത്. ഇതുവരെ ആകെ 13,79,534 കൊവിഡ് പരിശോധനകളാണ് നടത്തിയെന്നും 16,445 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർ പ്രദേശിൽ 1,733 പുതിയ കൊവിഡ് രോഗികൾ കൂടി
സംസ്ഥാനത്ത് ഇതുവരെ 13,79,534 കൊവിഡ് പരിശോധനകള്‍ നടത്തിയത്. 16,445 സജീവ കൊവിഡ് കേസുകളാണ് നിലവിലുള്ളത്
സംസ്ഥാനത്ത് ഇതുവരെ 1,14,000 എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെന്നും സെക്ഷൻ 188 പ്രകാരം 2,66,000 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്‌തി പറഞ്ഞു. മൊത്തം 63,000 വാഹനങ്ങൾ മുദ്രവെച്ചെന്നും 1,856 വ്യാജ വാർത്തകൾ റിപ്പോർട്ട് ചെയ്‌തെന്നും അവസ്തി കൂട്ടിച്ചേർത്തു.
കണ്ടെയ്‌മെന്‍റ് സോണുകളിൽ നിരീക്ഷണത്തിനായി ഡ്രോണുകൾ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഗരപ്രദേശങ്ങളിലെ വീടുകൾ തോറും നിരീക്ഷണ സംഘം മെഡിക്കൽ സ്ക്രീനിങ് നടത്തണമെന്നും അദ്ദേഹം പറഞ്ഞു.