അമരാവതി: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ആനയുടെ ആക്രമണത്തിൽ 17 വയസുകാരി മരിച്ചു. സോണിയ എന്ന പെൺകുട്ടിയാണ് മരിച്ചത്. തമിഴ്‌നാട്ടിലെ ഹൊസൂരിലെ കൃഷ്ണഗിരി വന സംരക്ഷണ കേന്ദ്രത്തിൽ നിന്ന് 75 മീറ്റർ അകലെയുള്ള മല്ലാമുരു ഗ്രാമത്തിലാണ് മരിച്ച പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത്. റിസർവിൽ നിന്ന് രക്ഷപ്പെട്ട ആന സോണിയ താമസിച്ചിരുന്ന ഗ്രാമത്തിൽ എത്തുകയും ആനയെ കാണാൻ വീടിന് പുറത്തിറങ്ങിയ കുട്ടിയെയും അമ്മയെയും ആന ആക്രമിക്കുകയുമായിരുന്നെന്ന് ചിറ്റൂർ വെസ്റ്റ് ജില്ല ഫോറസ്റ്റ് ഓഫീസർ രവിശങ്കർ പറഞ്ഞു. പെൺകുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ പെൺകുട്ടി മരിച്ചു - കാട്ടാന ആക്രമണത്തിൽ പെൺകുട്ടി മരിച്ചു
തമിഴ്‌നാട്ടിലെ ഹൊസൂരിലെ കൃഷ്ണഗിരി വന സംരക്ഷണ കേന്ദ്രത്തിൽ നിന്ന് 75 മീറ്റർ അകലെയുള്ള മല്ലാമുരു ഗ്രാമത്തിലാണ് സംഭവം.
കാട്ടാന ആക്രമണത്തിൽ പെൺകുട്ടി മരിച്ചു
സംഭവത്തിൽ പരിക്കേറ്റ അമ്മയെ കുപ്പം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടക്കുമ്പോൾ വീട്ടിൽ ഇല്ലാതിരുന്ന പെൺകുട്ടിയുടെ അച്ഛൻ മുരുകൻ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടു. ആക്രമണം നടന്ന സ്ഥലം ഡി.എഫ്.ഒ രവിശങ്കർ, ആന്ധ്രാപ്രദേശിലെയും തമിഴ്‌നാട്ടിലെയും വനം ഉദ്യോഗസ്ഥർ എന്നിവർ സന്ദർശിച്ചു.
TAGGED:
ചിറ്റൂരിൽ ആനയുടെ ആക്രമണം