ഹൈദരാബാദില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം - ഹൈദരാബാദ് പീഡനശ്രമം
അമ്പത് ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍

ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യപേട്ടില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനേഴ് വയസുകാരിയെ പീഡിപ്പിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. അമ്പത് ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. 21 വയസുകാരനായ യുവാവ് പെണ്‍കുട്ടിയെ ശല്യം ചെയ്‌തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കൾ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിക്ക് നേരെയുള്ള അതിക്രമം. സംഭവസമയത്ത് പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.