ബെംഗളൂരൂ: സംസ്ഥാനത്ത് ഇന്ന് പുതുതായി റിപ്പോർട്ട് ചെയ്‌തത് 17 കൊവിഡ് കേസുകൾ. ഇതോടെ കർണാടകയിൽ ആകെ രോഗബാധിതർ 232 ആയി. ഇതിൽ ആറ് പേർ വൈറസ് ബാധ മൂലം മരിക്കുകയും 54 പേർ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്‌തിട്ടുണ്ട്.
കർണാടകയിൽ ഇന്ന് 17 കൊവിഡ് കേസുകൾ - corona cases in bengaluru
കർണാടകയിൽ ആകെ രോഗബാധിതർ 232 ആണ്. ഇതിൽ ആറ് പേർ വൈറസ് ബാധ മൂലം മരിക്കുകയും 54 പേർ രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്‌തിട്ടുണ്ട്.
ഇന്ന് 17 കൊവിഡ് കേസുകൾ
ഇന്ന് റിപ്പോർട്ട് ചെയ്‌ത കേസുകളിൽ വിജയപുരയിൽ നിന്ന് ആറ് കൊവിഡ് ബാധിതരും ബെലഗാവിയിൽ നിന്ന് നാല് പേരും ബെംഗളൂരു, കല്‍ബുർഗി നഗരങ്ങളിൽ നിന്ന് മൂന്ന് വീതവും മൈസൂരുവിൽ നിന്ന് ഒരാളുമാണുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത് തലസ്ഥാന നഗരിയായ ബെംഗളൂരൂവിലാണ്. ഇവിടെ 76പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.