17 ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു - BSF jawans
ഡൽഹിയിൽ ശനിയാഴ്‌ച ഏഴ് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡൽഹി:ഡൽഹിയിൽ ശനിയാഴ്‌ച ഏഴ് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 17 ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച 17 പേരിൽ ഏഴ് ഉദ്യോഗസ്ഥർ ഡൽഹി പോലീസിൽ ഡ്യൂട്ടി നിർവഹിച്ചവരാണെന്ന് സേന അറിയിച്ചു. ബിഎസ്‌എഫ് ആശുപത്രി ആർകെ പുരം വാർഡിൽ അഞ്ച് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കാൻസർ ബാധിച്ച മറ്റ് രണ്ട് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്കും ഏപ്രിൽ 30 ന് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു. ബിഎസ്‌എഫ് ആശുപത്രി വാർഡിൽ പ്രവേശിപ്പിച്ച മറ്റ് രോഗികൾ, അവരുടെ പരിചാരകർ, നഴ്സിംഗ് സ്റ്റാഫ് എന്നിവർക്ക് ക്വാറന്‍റൈൻ ഏർപ്പെടുത്തി. ത്രിപുരയിലെ രണ്ട് ബിഎസ്‌എഫ് ഉദ്യോഗസ്ഥർക്കും വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു.