ഹൈദരാബാദ്: തെലങ്കാനയില്‍ 24 മണിക്കൂറിനിടെ 169 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതിയതായി നാല് പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,384 ആയി. മരണസംഖ്യ 71 ആയി ഉയര്‍ന്നു. നിലവില്‍ 973 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1381 പേര്‍ക്ക് രോഗം ഭേദമായി.
തെലങ്കാനയില്‍ 169 പേര്‍ക്ക് കൂടി കൊവിഡ്; നാല് മരണം - telangana covid updates
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,384 ആയി. 71 പേര്‍ മരിച്ചു
തെലങ്കാന കൊവിഡ്
വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 169 കൊവിഡ് കേസുകളില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരാണ്. അഞ്ച് കുടിയേറ്റ തൊഴിലാളികള്‍ക്കും രോഗം സ്ഥിരീകരിച്ചു.