രാഷ്ട്രീയ പരസ്യം; 163 ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് എതിരെ നടപടി - ഡല്‍ഹി പൊലീസാണ് നടപടി സ്വീകരിച്ചത്
ഡല്‍ഹി പൊലീസാണ് നടപടി സ്വീകരിച്ചത്.
ന്യൂഡല്‍ഹി: രാഷ്ട്രീയ പരസ്യം പ്രദർശിപ്പിച്ച 163 ഓട്ടോറിക്ഷകളുടെ ഡ്രൈവർമാര്‍ക്കും ഉടമകള്‍ക്കുമെതിരെ ഡല്‍ഹി പൊലീസ് നടപടി സ്വീകരിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പുതിയ മോട്ടോർ വാഹന നിയമപ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. അപകടമൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വാഹന നിയമത്തില്‍ പരിഷ്കരണം വരുത്തിയിരുന്നു. പുതുക്കിയ ഗതാഗത നിയമ പ്രകാരം മദ്യപിച്ചോ മയക്കുമരുന്ന് ഉപയോഗിച്ചോ വാഹനമോടിച്ചാല്‍ പിഴ 2,000 രൂപയിൽ നിന്ന് 10,000 രൂപയായി ഉയർത്തിയിട്ടുണ്ട്. ഹെൽമെറ്റ് ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാല്‍ 5,000 രൂപയാണ് പിഴ.