കര്‍ണ്ണാടക: 16 പേര്‍ക്ക് കൂടി കൊവിഡ്-19 രോഗം സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 443 ആയി. 17 പേരാണ് മരിച്ചത്. 141 പേര്‍ ആശുപത്രി വിട്ടു.
കര്‍ണ്ണാടകയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ് - ബെംഗളൂരു
സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 443 ആയി. 17 പേരാണ് മരിച്ചത്. 141 പേര്‍ ആശുപത്രി വിട്ടു.
കര്‍ണ്ണാടകയില്‍ 16 പേര്‍ക്ക് കൂടി കൊവിഡ്
ബെംഗളൂരു അര്‍ബനിലാണ് ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒമ്പത് കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദക്ഷിണ കര്‍ണ്ണാടകയില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു. വിജയാപൂര്‍, ദാര്‍വാഡ, മാണ്ഡ്യ ജില്ലകളില്‍ രണ്ട് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ സംസ്ഥാനത്ത് ജാഗ്രത കര്‍ശനമാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. ഹോട്ട് സ്‌പോട്ടുകളില്‍ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.