ത്രിപുരയിലെ ബിഎസ്എഫ് ക്യാമ്പിൽ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
അംബാസയിലെ 86-ാമത്തെ ബിഎസ്എഫ് ബറ്റാലിയനിലെ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ത്രിപുരയിലെ ബിഎസ്എഫ് ക്യാമ്പിൽ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
അഗർത്തല: സംസ്ഥാനത്തെ ബിഎസ്എഫ് ക്യാമ്പിൽ 16 പേർക്ക് കൂടി കൊവിഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ ത്രിപുരയിലെ കൊവിഡ് ബാധിതരുടെ എണ്ണം 152 ആയെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. അംബാസയിലെ 86-ാമത്തെ ബിഎസ്എഫ് ബറ്റാലിയനിലെ 16 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ബിഎസ്എഫ് ജവാനും ആറ് സ്ത്രീകൾക്കും ഒമ്പത് കുട്ടികൾക്കുമാണ് രോഗം പിടിപെട്ടത്.