തെലങ്കാനയിൽ 1,579 പുതിയ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു - തെലങ്കാന കൊവിഡ്
സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2.26 ലക്ഷമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ അഞ്ച് മരണങ്ങൾ കൂടി രേഖപ്പെടുത്തി
ഹൈദരാബാദ്: തെലങ്കാനയിൽ 1,579 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 2.26 ലക്ഷമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ അഞ്ച് മരണങ്ങൾ കൂടി രേഖപ്പെടുത്തി. ഇതോടെ കൊവിഡ് മരണസംഖ്യ 1,287 ആയി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലാണ്(256) ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. മെദൽ മൽക്കജ്‌ഗിരി 135, ഖമ്മം 106 എന്നിങ്ങനെയാണ് മറ്റ് പ്രദേശങ്ങളിലെ കേസുകൾ. 20,449 പേർ ചികിത്സയിലാണ്. മൊത്തം 39.40 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് മരണനിരക്ക് 0.56 ശതമാനവും ദേശീയ തലത്തിൽ 1.5 ശതമാനവുമാണ്. തെലങ്കാനയിലെ രോഗമുക്തി നിരക്ക് 90.38 ശതമാനമാണ്.