ഉത്തർപ്രദേശിൽ 157 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഉത്തർപ്രദേശിൽ 157 പേർക്ക് കൂടി കൊവിഡ്
സംസ്ഥാനത്തെ 75 ജില്ലകളിൽ 57 എണ്ണത്തിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്
കൊവിഡ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ ശനിയാഴ്ച 157 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കേസുകൾ 1,778 ആയി. 1,504 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളതെന്ന് മെഡിക്കൽ, ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദ് അറിയിച്ചു. ഇതുവരെ 248 രോഗികളെ രോഗം ഭേദമായി ഡിസ്ചാർജ് ചെയ്തു. 26 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 75 ജില്ലകളിൽ 57 എണ്ണത്തിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.