ശ്രീനഗർ: ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നതിനിടയിൽ ശ്രീനഗറിൽ 1500ഓളം പേർ കൊവിഡ് മുക്തരായെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഷാഹിദ് ചൗധരി. 3,600 പേർക്കാണ് ശ്രീനഗറിൽ കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നിൽ ഒരു കേസ് ശ്രീനഗറിന് പുറത്ത് നിന്നുള്ളതാണെന്നും മറ്റ് പ്രദേശങ്ങളിൽ നിന്ന് ചികിത്സ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ശ്രീനഗറിൽ എത്തുന്നവരാണിതെന്നും ചൗധരി പറഞ്ഞു. കുറച്ച് ദിവസമായി കൊവിഡ് രോഗികളിൽ വർധനവുണ്ടെന്നും ആരോഗ്യ പ്രവർത്തകർ മികച്ച പ്രവർത്തനമാണ് കാഴ്‌ച വെക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ശ്രീനഗറിൽ 1500ഓളം പേർ കൊവിഡ് മുക്തരായെന്ന് ജില്ലാ മജിസ്‌ട്രേറ്റ് - 3600 കൊവിഡ് രോഗികൾ
കുറച്ച് ദിവസമായി കൊവിഡ് രോഗികളിൽ വർധനവുണ്ടെന്നും ആരോഗ്യ പ്രവർത്തകർ മികച്ച പ്രവർത്തനമാണ് കാഴ്‌ച വെക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
![ശ്രീനഗറിൽ 1500ഓളം പേർ കൊവിഡ് മുക്തരായെന്ന് ജില്ലാ മജിസ്‌ട്രേറ്റ് Srinagar Jammu and Kashmir Shahid Choudhary 3,600 COVID-19 patients in Srinagar COVID ജമ്മു കശ്‌മീർ കശ്‌മീർ ശ്രീനഗർ ആരോഗ്യ പ്രവർത്തകർ 3600 കൊവിഡ് രോഗികൾ ഷാഹിദ് ചൗധരി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8168881-156-8168881-1595672826353.jpg)
ശ്രീനഗറിൽ 1500ഓളം പേർ കൊവിഡ് മുക്തരായെന്ന് ജില്ലാ മജിസ്‌ട്രേറ്റ്
കൊവിഡ് കേസുകളിലെ വർധനവിനെ പ്രതിരോധിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിരുന്നു. 3000ത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഓക്‌സിജൻ സിലിണ്ടർ അടക്കമുള്ള സൗകര്യങ്ങളുള്ള കൊവിഡ് കെയർ സെന്‍ററുകൾ ശ്രീനഗറിലുണ്ട്. ഇൻഡോർ സ്റ്റേഡിയങ്ങളും നിരവധി കോളജുകളും ക്വാറന്‍റൈൻ സംവിധാനത്തിലേക്ക് മാറ്റിയെന്നും ആശുപത്രികളിൽ 1200 കിടക്കകൾ വരെ ഉൾക്കൊള്ളാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.