വിവാഹച്ചടങ്ങിൽ പങ്കെടുത്ത 150 പേർക്ക് ഭക്ഷ്യ വിഷബാധ - യശോദ നഗർ
ജംഷദ്‌പൂരിലെ യശോദ നഗറിലെ വിവാഹച്ചടങ്ങിലാണ് സംഭവം. പത്ത് പേരുടെ നില അതീവ ഗുരുതരം

വിവാഹച്ചടങ്ങിൽ നിന്ന് 150 പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു
റാഞ്ചി: ജംഷദ്‌പൂരിലെ യശോദ നഗറിലെ വിവാഹച്ചടങ്ങിൽ കുട്ടികളുൾപ്പെടെ 150 പേർക്ക് ഭക്ഷ്യ വിഷബാധ. പത്ത് പേരുടെ നില അതീവ ഗുരുതരം. രാത്രി ഭക്ഷണം കഴിച്ചവർ അടുത്ത ദിവസം ഛർദിക്കുകയും വയറു വേദനയുണ്ടായതിനെത്തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ഇവര്‍ നഗരത്തിലെ വിവിധ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്