ഉത്തർപ്രദേശിൽ പതിനഞ്ച് വയസുകാരിയെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു - മുസാഫർനഗർ
വ്യാഴാഴ്ച മുസാഫർനഗറിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു.
ലക്‌നൗ:പതിനഞ്ച് വയസുകാരിയെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. വ്യാഴാഴ്ച മുസാഫർനഗറിലാണ് സംഭവം. പെൺകുട്ടിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയ പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. വീട്ടിലെത്തിയ പെൺകുട്ടി സംഭവം മാതാപിതാക്കളോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ സുഭാഷ് ഗൗതം പറഞ്ഞു. മറ്റൊരു സംഭവത്തിൽ 14 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ വ്യാഴാഴ്ച അറസ്റ്റുചെയ്തു.