15 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി - 15 വയസുകാരിയെ ബലാത്സംഗം ചെയ്ത വാർത്ത
സ്കൂളില്‍ പോയ പെൺകുട്ടി തിരിച്ച് വരാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്
തമിഴ്‌നാട്: നാഗപട്ടണത്ത് 15 വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. നാഗപട്ടണം ജില്ലയിലെ സിർക്കഴി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിനി ആഷികയാണ് കൊല്ലപ്പെട്ടത്. സ്കൂളില്‍ പോയ പെൺകുട്ടി തിരിച്ച് വരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് അടുത്ത ഉള്ള കൃഷി സ്ഥലത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് തമിഴരസൻ തിരുവെൻക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ അയല്‍വാസിയായ കല്ല്യാണസുദര (30)നെ അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ തിരുവെൻക്കാട് പൊലീസ് പോക്സോ കുറ്റം ചുമത്തി കേസെടുത്തു.