ചണ്ഡിഗഡ്:മൊബൈൽ തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാളെ പതിനഞ്ചുകാരി പിടികൂടി. ജലന്ധറിലെ കപൂർത്തലയിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഫതേപുരി മൊഹല്ല നിവാസിയായ കുസും കുമാരിയുടെ ഫോണാണ് പ്രതികൾ തട്ടിയെടുക്കാൻ ശ്രമിച്ചത്.
മൊബൈൽ തട്ടിയെടുക്കാൻ ശ്രമിച്ചയാളെ പതിനഞ്ചുകാരി പിടികൂടി - 15-year-old girl fights snatchers bravely
ഫതേപുരി മൊഹല്ല നിവാസിയായ കുസും കുമാരിയുടെ ഫോണാണ് പ്രതികൾ തട്ടിയെടുക്കാൻ ശ്രമിച്ചത്.
മൊബൈൽ തട്ടിയെടുക്കാൻ ശ്രമിച്ച മോഷ്ടാവിനെ പിടികൂടി പതിനഞ്ചുകാരി
റോഡരികിൽ നിൽക്കുകയായിരുന്ന കുസും കുമാരിയുടെ അടുത്തെത്തിയ അക്രമികൾ ഫോൺ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. കവർച്ച ശ്രമം കുസും കുമാരി എതിർത്തതോടെ അക്രമികൾ പെൺകുട്ടിയെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു. തുടർന്ന് പെൺകുട്ടി പ്രതികളിൽ ഒരാളെ പിടികൂടുകയായിരുന്നു.