ഗാസിയാബാദ്:കൊവിഡ് 19 വൈറസ് ബാധിച്ചതായി സംശയിക്കുന്ന അഞ്ച് ഇന്തോനേഷ്യൻ വനിതകൾ ഉൾപ്പെടെ 15 ജമാഅത്ത് അംഗങ്ങളെ കണ്ടെത്തി ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചതയായി ഗാസിയാബാദ് പൊലീസ്. പ്രാദേശിക പുരോഹിതരുടെ സഹായത്തോടെ ശനിയാഴ്ച വൈകിട്ടാണ് ഇവരുടെ സ്ഥലം കണ്ടെത്തിയത്. എല്ലാവരും പള്ളികളിലും മദ്രസകളിലും താമസിക്കുകയായിരുന്നു. ഒളിവിൽ കഴിയുകയായിരുന്ന ഇവരെ പൊലീസ് സംഘം ബലമായി ക്വാറന്‍റൈനിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മദ്രസകളിൽ ഒളിവിൽ കഴിഞ്ഞ സംഘത്തെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു - Nizamuddin markaz
മദ്രസ ഉടമ റാഹിസ്, പുരോഹിതൻ അബ്ദുൾ മാലിക്, വിദേശികളുടെ ഗൈഡ് ജാവേദ് ആലം, പള്ളി പരിപാലകനായ അബ്ദുൾ മാലിക് എന്നി ഇന്ത്യക്കാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ക്വറന്‍റൈനിൽ പ്രവേശിപ്പിച്ചു
മദ്രസ ഉടമ റാഹിസ്, പുരോഹിതൻ അബ്ദുൾ മാലിക്, വിദേശികളുടെ ഗൈഡ് ജാവേദ് ആലം, പള്ളി പരിപാലകനായ അബ്ദുൾ മാലിക് എന്നി ഇന്ത്യക്കാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ഇവരുടെ പേരിൽ പാൻഡെമിക് ആക്ട്, 7 ഫോറിൻ ആക്ട്, ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ആക്ട് എന്നിവയുൾപ്പെടെയുള്ള ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് വക്താവ് സോഹൻവീർ സിംഗ് സോളങ്കി പറഞ്ഞു.