ന്യൂഡൽഹി: റേഷൻ കാർഡ് ഇല്ലാത്തവർക്ക് 'ഇ-കൂപ്പണുകൾ' വഴി ഭക്ഷ്യധാന്യങ്ങൾ നൽകാൻ ഡൽഹി സർക്കാർ തീരുമാനിച്ചതിന് പിന്നാലെ 15 ലക്ഷത്തോളം ജനങ്ങളാണ് ഇതിനായി അപേക്ഷ നൽകിയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പാവപ്പെട്ടവരും റേഷൻകാർഡ് ഇല്ലാത്തവരുമായ ജനങ്ങൾ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കരുതെന്ന ലക്ഷ്യത്തോടെ കെജ്‌രിവാൾ സര്‍ക്കാര്‍ മുന്നോട്ട് വച്ച പദ്ധതിയാണ് ഇ- കൂപ്പൺ. ഇത്തരത്തിൽ സഹായമാവശ്യമുള്ളവരെ കണ്ടെത്താൻ ഇന്‍റർനെറ്റ് ലഭ്യമാകുന്നവരും മറ്റും സർക്കാരിനൊപ്പം പ്രവർത്തിക്കുകയാണെങ്കിൽ ഫലപ്രദമായി ഈ സാഹചര്യത്തെ മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ 'ഇ-കൂപ്പണുകൾ' വഴി ഭക്ഷ്യധാന്യങ്ങൾക്ക് അപേക്ഷിച്ചത് 15 ലക്ഷം പേർ - റേഷൻകാർഡ് ഇല്ലാത്തവർ
പാവപ്പെട്ടവരും റേഷൻകാർഡ് ഇല്ലാത്തവരുമായ ജനങ്ങൾ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കരുതെന്ന ലക്ഷ്യത്തോടെ കെജ്‌രിവാൾ സര്‍ക്കാര്‍ മുന്നോട്ട് വച്ച പദ്ധതിയാണ് ഇ-കൂപ്പൺ
![ഡല്‍ഹിയില്‍ 'ഇ-കൂപ്പണുകൾ' വഴി ഭക്ഷ്യധാന്യങ്ങൾക്ക് അപേക്ഷിച്ചത് 15 ലക്ഷം പേർ Arvind Kejriwal e-coupons for free ration COVID-19 pandemic Coronavirus outbreak COVID-19 scare ഇ- കൂപ്പൺ ലോക്ക് ഡൗൺ ഡൽഹി ഇ-കൂപ്പണുകൾ' വഴി ഭക്ഷ്യധാന്യങ്ങൾ റേഷൻകാർഡ് ഇല്ലാത്തവർ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ Suggested Ma](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6820529-300-6820529-1587048680319.jpg)
ഡൽഹി സർക്കാർ ദിവസേന 10 ലക്ഷം പേർക്ക് ആഹാരം നൽകുന്നുണ്ട്. ഇനിയും ആവശ്യക്കാരുണ്ടെങ്കിൽ 15 മുതൽ 20 ലക്ഷം വരെയുള്ളവർക്ക് ഭക്ഷണം നൽകാനുള്ള ശേഷി സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ഭക്ഷണത്തിന് ആവശ്യമുള്ളവരുടെ വിവരം സർക്കാരിന്‍റെ ശ്രദ്ധയിൽപെടുത്താൻ എല്ലാവരും ഐക്യത്തോടെ പ്രവർത്തിക്കണം. ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നവർ അടുത്തുള്ള എംഎൽഎ ഓഫീസുകളിൽ ബന്ധപ്പെട്ടാൽ മതിയെന്നും മുഖ്യമന്ത്രി അറിയിച്ചു. 375ഓളം സ്ഥലങ്ങളിൽ നിന്ന് റേഷൻ കാർഡുകൾ ഇല്ലാത്ത മൂന്ന് ലക്ഷത്തിലധികം ദരിദ്രർക്ക് ഡൽഹി സർക്കാർ ഭക്ഷ്യധാന്യങ്ങൾ നൽകിയിട്ടുണ്ടെന്ന് ഭക്ഷ്യ വിതരണ വകുപ്പ് അറിയിച്ചു.