ഗുജറാത്തില്‍ ഇന്ന് 15 കൊവിഡ് മരണങ്ങള്‍; 1,326 പേര്‍ക്ക് കൂടി രോഗം - covid news
സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 1,13,662 ആയി ഉയര്‍ന്നു

കൊവിഡ്
അഹമ്മദാബാദ്: ഗുജറാത്തില്‍ ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്‌തത് 1,326 കൊവിഡ് കേസുകള്‍. 15 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 1,13,662 ഉും ആകെ മരണം 3,213 ഉും ആയി. ഇന്ന് മാത്രം 1,205 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് ഇതേവരെ രോഗ മുക്തരായവരുടെ എണ്ണം 94,010 ആയി.