കൃഷ്ണ നദിയിൽ ബോട്ട് മറിഞ്ഞ് 15 മരണം - undefined
കോലാപ്പൂരിലെയും സാംഗ്ലിയിലെയും കായലിലും നദികളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. നാവികസേന, വ്യോമസേന, എൻഡിആർഎഫ് ടീമുകൾക്കൊപ്പം കരസേനയും രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്.
![കൃഷ്ണ നദിയിൽ ബോട്ട് മറിഞ്ഞ് 15 മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4076270-975-4076270-1565252932679.jpg)
കൃഷ്ണ നദിയിൽ ബോട്ട് മറിഞ്ഞ് 15 മരണം
സാംഗ്ലി: മഹാരാഷ്ട്രയില്‍ റെസ്‌ക്യൂ ബോട്ട് മറിഞ്ഞത് 15 പേർ മരിച്ചതായി റിപ്പോർട്ട്. സാംഗ്ലിയിലെ കൃഷ്ണ നദിയിൽ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനിടെയാണ് അപകടം. കോലാപ്പൂരിലെയും സാംഗ്ലിയിലെയും കായലിലും നദികളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. നാവികസേന, വ്യോമസേന, എൻഡിആർഎഫ് ടീമുകൾക്കൊപ്പം കരസേനയും രക്ഷാ പ്രവർത്തനം നടത്തുന്നുണ്ട്. മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇതുവരെ എൻഡിആർഎഫ് 3000 പേരെ രക്ഷപെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.