ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധിസംഘത്തിന്‍റെ വിവാദ സന്ദര്‍ശനത്തിന് പിന്നാലെ യുഎസ്, നോർവെ അംബാസിഡർമാര്‍ ഉൾപ്പെടെ 15 നയതന്ത്രജ്ഞർ ഇന്ന് ജമ്മു കശ്‌മീര്‍ സന്ദർശിക്കും. ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയതിന് തുടര്‍ന്ന് കശ്‌മീരിലുണ്ടായ സ്ഥിതിഗതികൾ വിലയിരുത്താനാണ് യുഎസ് അംബാസിഡര്‍ കെന്നത്ത് ജെസ്റ്റര്‍, നോർവീജിയൻ അംബാസിഡര്‍ ഹാന്‍സ് ജേക്കബ് ഫ്രിഡന്‍ലന്‍റ് തുടങ്ങിയവര്‍ കശ്‌മീരിലെത്തുന്നത്.
യുഎസ്, നോർവെ അംബാസിഡർമാര്‍ ഉൾപ്പെട്ട നയതന്ത്രജ്ഞ സംഘം ഇന്ന് കശ്‌മീരില്‍ - ഒമര്‍ അബ്‌ദുല്ല
ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തുന്ന സംഘം ശ്രീനഗറിലെ സിവിൽ സൊസൈറ്റി സംഘങ്ങളുമായി ചര്‍ച്ച നടത്തും
ന്യൂഡല്‍ഹിയിലെ ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തുന്ന ഇവര്‍ ശ്രീനഗറിലെ സിവിൽ സൊസൈറ്റി സംഘങ്ങളുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ജമ്മുവിലെത്തുന്ന ഇവരെ ലഫറ്റനന്‍റ് ഗവര്‍ണര്‍ ജി.സി.മുര്‍മുവിന്‍റെ നേതൃത്വത്തില്‍ സ്വീകരിക്കും. നാളെ സംഘം ഡല്‍ഹിയിലേക്ക് മടങ്ങും. മൊറോക്കോ, ഗയാന, ഫിജി,ടോഗോ, ബ്രസീല്‍, നൈജീരിയ, അര്‍ജന്‍റീന ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം, ദക്ഷിണ കൊറിയ, ഉസ്ബക്കിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികൾ സംഘത്തിലുണ്ടാകും. തടങ്കലിലുള്ള മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുല്ല, ഉമര്‍ അബ്‌ദുല്ല, മെഹ്‌ബൂബ മുഫ്‌തി തുടങ്ങിയവരെ സന്ദര്‍ശിക്കാനുള്ള ആഗ്രഹം പ്രതിനിധിസംഘം അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സര്‍ക്കാര്‍ വൃത്തങ്ങൾ ഇക്കാര്യം നിഷേധിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്‍റിലെ 27 അംഗങ്ങളെ ജമ്മു കശ്‌മീര്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു.