ഡൽഹിയിൽ 15 സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് - CRPF
ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി
ഡൽഹിയിൽ 15 സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ്
ന്യൂഡൽഹി: 15 സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ഡൽഹി ആസ്ഥാനമായുള്ള ബറ്റാലിയനിലെ സിആർപിഎഫ് ഉദ്യോഗസ്ഥർക്കാണ് രോഗം ബാധിച്ചത്. ഇതോടെ യൂണിറ്റിൽ രോഗം ബാധിച്ചവരുടെ എണ്ണം 24 ആയി. ഇവരെ മണ്ടാവാലിയിലെ സൈനിക ആശുപത്രിയിലിലേക്ക് മാറ്റി. യൂണിറ്റിലെ മറ്റ് ഉദ്യോഗസ്ഥരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇവരുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.