കേരളം

kerala

ETV Bharat / bharat

ഒഡീഷയിൽ 146 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഒഡീഷ കൊവിഡ്

ഒഡീഷയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,140. 1,993 പേർ രോഗമുക്തി നേടി

COVID-19 cases in Odisha  Odisha  ഭുവനേശ്വർ  bhuvaneshwar  ഒഡീഷ കൊവിഡ്  ഒഡീഷ
ഒഡീഷയിൽ 146 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 9, 2020, 2:08 PM IST

ഭുവനേശ്വർ: ഒഡീഷയിൽ 146 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,140 ആയി ഉയർന്നു. 1,136 പേർ ചികിത്സയിൽ തുടരുമ്പോൾ 1,993 പേർ രോഗമുക്തി നേടി. ഒമ്പത് പേർ മരിച്ചു. പുതിയതായി രോഗം സ്ഥിരീകരിച്ച 127 കേസുകളും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരെ പാർപ്പിച്ചിരിക്കുന്ന വിവിധ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്. 19 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.

17 ജില്ലകളിൽ നിന്നുള്ളവർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഖുർദയിൽ നിന്ന് 19, ഗഞ്ചത്തിൽ നിന്ന് 18, ജഗത്സിംഗ്‌പൂരിൽ നിന്ന് എട്ട്, സുന്ദർഗഡ്, ബാലാസോർ എന്നിവിടങ്ങളിൽ നിന്ന് ഏഴ് പേർ വീതം, ദിയോഗഡിൽ നിന്ന് അഞ്ച്, നയാഗഡ്, മയൂർഭഞ്ച്, കലഹണ്ടി എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതം, കട്ടക്ക്, കാന്ധമൽ, കിയോഞ്ജർ, കേന്ദ്രപാറ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതം, മൽകൻഗിരി, ജജ്‌പൂർ, ധെങ്കനാൽ, ബൊളാംഗീർ എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസ് വീതവുമാണ് റിപ്പോർട്ട് ചെയ്‌തത്. പുതിയ കേസുകളിൽ 49 ദേശീയ ദുരന്ത പ്രതികരണ സേന ഉദ്യോഗസ്ഥരും, 12 ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ഇവർ ഉംഫാൻ ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ നിന്ന് മടങ്ങിയെത്തിയവരാണ്. സംസ്ഥാനത്ത് ആകെ 1,82,384 കൊവിഡ് പരിശോധനകൾ ഇതുവരെ നടത്തിക്കഴിഞ്ഞു.

ABOUT THE AUTHOR

...view details