കേരളം

kerala

ETV Bharat / bharat

അനധികൃത ചന്ദനത്തടി കയറ്റുമതി ചെയ്ത മൂന്ന്പേർ പിടിയിൽ - ചന്ദനത്തടി

ഉത്തർപ്രദേശ് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിനെ തുടർന്ന് ഔഷധ ഗുണങ്ങൾ ഉള്ളതും ഉയർന്ന ഡിമാൻഡുള്ളതുമായ ചുവപ്പും വെള്ളയും ചന്ദനം പിടിച്ചെടുക്കുകയായിരുന്നു.

  Add sandalwood sandalwood seized pharmaceutical industry Crime Branch of Delhi Police sandalwood seized in Amroha 144-quintal-sandalwood മൂന്ന്പേർ പിടിയിൽ അനധികൃത ചന്ദനത്തടി കയറ്റുമതി
വിദേശത്തേക്ക് അനധികൃത ചന്ദനത്തടി കയറ്റുമതി ചെയ്ത കേസിൽ മൂന്ന്പേർ പിടിയിൽ

By

Published : Aug 10, 2020, 8:37 PM IST

ന്യൂഡൽഹി : ചൈനയിലേക്കും ജപ്പാനിലേക്കും അനധികൃതമായി ചന്ദനം കയറ്റുമതി ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. 50 കോടി രൂപ വിലവരുന്ന 144 ക്വിന്‍റല്‍ ചന്ദന തടി ഉത്തർപ്രദേശിലെ അമ്രോഹയിൽ നിന്ന് പിടിച്ചെടുത്തു. ഉത്തർപ്രദേശ് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിനെ തുടർന്ന് ഔഷധ ഗുണങ്ങൾ ഉള്ളതും ഉയർന്ന ഡിമാൻഡുള്ളതുമായ ചുവപ്പും വെള്ളയും ചന്ദനം പിടിച്ചെടുക്കുകയായിരുന്നു.

അമ്രോഹയിലെ തടി മില്ലിൽ നിന്ന് 1.02 ക്വിന്റൽ വെളുത്ത ചന്ദനം, 132 ക്വിന്റൽ ചുവന്ന ചന്ദനം, 11.375 ക്വിന്‍റല്‍ പൊടി എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അമ്രോഹ നിവാസികളായ അർഷാദ് അലി അൻസാരി, മഹമൂദ് ആലം ​​അൻസാരി, മുഹമ്മദ് സൽമാൻ എന്നിവരെ അറസ്റ്റ് ചെയ്തു.

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്നും തെലങ്കാനയിലെ ഹൈദരാബാദിൽ നിന്നും അനധികൃതമായി ചന്ദനം വാങ്ങിയതായി പ്രതികൾ മൊഴി നൽകി.മറ്റ് പ്രതികൾക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ABOUT THE AUTHOR

...view details