ഒഡിഷയിൽ 143 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു - ഒഡീഷ
ഇതോടെ ഒഡിഷയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,388 ആയി ഉയർന്നു. കൊവിഡ് 19 ബാധിച്ച് ഏഴ് പേര്‍ മരിച്ചു
ഒഡീഷയിൽ 143 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ഭുവനേശ്വർ: ഒഡിഷയിൽ 143 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ഒഡിഷയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 2,388 ആയി ഉയർന്നു. ഏഴ് പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം സംസ്ഥാനത്ത് 80 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,325 ആയി. നിലവിൽ 1,054 പേർ ചികിൽസയിൽ കഴിയുന്നുണ്ട്.