ന്യൂഡല്‍ഹി: പുതുതായി 1404 പേര്‍ക്ക് കൂടി ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,44,127 ആയി. 24 മണിക്കൂറിനിടെ 16 പേര്‍ കൂടി മരിച്ചതോടെ മരണനിരക്ക് 4098 ആയി. കഴിഞ്ഞ ആഴ്‌ച 1000ത്തിന് താഴെയായിരുന്നു ഡല്‍ഹിയില്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്‌തിരുന്ന കൊവിഡ് കേസുകള്‍.
ഡല്‍ഹിയില്‍ 1404 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഡല്‍ഹി
ഇതോടെ തലസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,44,127 ആയി. 24 മണിക്കൂറിനിടെ 16 പേര്‍ കൂടി മരിച്ചു.
![ഡല്‍ഹിയില്‍ 1404 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു 1,404 fresh COVID-19 cases take Delhi tally to 1,44,127 death toll climbs to 4,098 Delhi ഡല്‍ഹിയില്‍ 1404 പേര്‍ക്ക് കൂടി കൊവിഡ് ഡല്‍ഹി കൊവിഡ് 19](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8345501-1029-8345501-1596894013925.jpg)
ഡല്‍ഹിയില്‍ 1404 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
വെള്ളിയാഴ്‌ച 1192 പേര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 23 പേരാണ് മരിച്ചത്. നിലവില്‍ 10,667 പേരാണ് ഡല്‍ഹിയില്‍ ചികില്‍സയില്‍ കഴിയുന്നത്. ജൂണ്‍ 23നാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത്. 3947 പേര്‍ക്കാണ് അന്ന് കൊവിഡ് സ്ഥിരീകരിച്ചത്.