ലോക യൂത്ത് ചെസ് ചാമ്പ്യനായി ഇന്ത്യക്കാരൻ ആര്‍ പ്രഗ്നാനന്ദ
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും പ്രഗ്നാനന്ദയ്ക്ക് സ്വന്തം.
മുംബൈ:14കാരൻ ആര്‍ പ്രഗ്നാനന്ദ ലോക യൂത്ത് ചെസ് ചാമ്പ്യൻ. അണ്ടര്‍ 18 ഓപ്പണ്‍ വിഭാഗത്തിലാണ് ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദ സ്വര്‍ണം നേടിയത്. മുംബൈയിലായിരുന്നു മത്സരം. ജര്‍മനിയുടെ വാലന്‍റെൻ ബക്കിള്‍സിനോട് സമനിലയില്‍ പൊരുതി ഒമ്പത് പോയിന്‍റുകളുമായാണ് പ്രഗ്നാനന്ദ സ്വര്‍ണം നേടിയത്. ഇറ്റലിയില്‍ നടന്ന ഗ്രെന്‍ഡൈന്‍ ഓപ്പണിന്‍റെ അവസാന റൗണ്ടിലെ പ്രകടനത്തിലാണ് ഈ സ്വര്‍ണ നേട്ടം. സമ്മാനം വാങ്ങാൻ പ്രഗ്നാനന്ദ നടന്നുവരുന്ന വീഡിയോ ദൃശ്യം വിജയിയുടെ നടന്നുവരവ് എന്ന പേരില്‍ വേള്‍ഡ് യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ട്വീറ്റ് ചെയ്തു.