ചെന്നൈ: ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനായി സ്‌മാർട്ട് ഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന് 14കാരൻ ആത്മഹത്യ ചെയ്‌തു. പാൻരുതിയിൽ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് വീട്ടിൽ ആത്മഹത്യ ചെയ്‌തത്.
സ്‌മാർട്ട്ഫോൺ ലഭിച്ചില്ല: 14കാരൻ ആത്മഹത്യ ചെയ്‌തു
പാൻതുരിയിലെ സ്വകാര്യ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ആത്മഹത്യ ചെയ്‌തത്.
ലോക്ക് ഡൗണിനെ തുടർന്ന് ഓൺലൈൻ രീതിയിലാണ് ക്ലാസുകൾ നടക്കുന്നത്. എന്നാൽ ഫോണില്ലാത്തതിനാൽ വിദ്യാർഥിക്ക് ക്ലാസുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. കശുവണ്ടി തൊഴിലാളിയായ പിതാവിനോട് പല തവണ ഫോൺ വാങ്ങി നൽകാൻ ആവശ്യപ്പെട്ടെങ്കിലും പണം ലഭിക്കുമ്പോൾ വാങ്ങാമെന്നായിരുന്നു പിതാവിന്‍റെ മറുപടി. തുടർന്നുണ്ടായ നിരാശയെ തുടർന്നാണ് സീലിങ്ങ് ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും അടുത്ത ദിവസം മരിക്കുകയായിരുന്നു.
സംഭവത്തിൽ കടമ്പുലിയൂർ പൊലീസ് കേസെടുത്തു. സ്ഥലത്ത് നിന്ന് പൊലീസിന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾക്കായി തമിഴ്‌നാട് സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി.