14 മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് മൂലം മരിച്ചു
സംസ്ഥാനത്തെ കൊവിഡ് മരണം 16 ആയി. അതേ സമയം 175 കൊവിഡ് കേസുകൾ സംസ്ഥാനത്ത് സ്ഥിരീകരിച്ചു.
ഗുജറാത്തിൽ 14 മാസം പ്രായമുള്ള കുഞ്ഞ് കൊവിഡ് മൂലം മരിച്ചു
ഗാന്ധി നഗർ: ഗുജറാത്തിൽ കൊവിഡ് മൂലം 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ജമ്‌ന നഗറിലെ സർക്കാർ ആശുപത്രിയിലാണ് കൊവിഡ് മരണം സ്ഥിരീകരിച്ചത്. ഏപ്രിൽ അഞ്ചിന് കുഞ്ഞിന് കൊവിഡ് സ്ഥിരീകരിക്കുന്നത് . ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഒന്നിലധികം അവയവങ്ങളുടെ തകരാറാണ് മരണകാരണം. അതേ സമയം കുഞ്ഞിന്‍റെ മാതാപിതാക്കളുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് 175 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. അതേ സമയം കൊവിഡ് മരണം 16 ആയി.