കേരളം

kerala

ETV Bharat / bharat

ഔറംഗബാദിലെ ഹർസുൽ ജയിലിലെ 14 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു - Aurangabad

ഔറംഗബാദിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,264 ആയി. ജില്ലയിൽ ഇതുവരെ 116 പേർ വൈറസ് ബാധിച്ച് മരിച്ചു. നിലവിൽ 865 രോഗികളാണ് ചികിത്സയിലുള്ളത്. 1,283 പേർക്ക് രോഗം ഭേദമായി.

മുംബൈ ഔറംഗബാദ് ഹർസുൽ ജയിൽ കൊവിഡ് 19 COVID-19 Aurangabad staff contract COVID-19
ഔറംഗബാദിലെ ഹർസുൽ ജയിലിലെ 14 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 10, 2020, 2:20 PM IST

മുംബൈ:ഔറംഗബാദിലെ ഹർസുൽ ജയിലിലെ 14 ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ജയിലിലെ 29 തടവുകാർക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ സാമ്പിളുകൾ പരിശോധക്ക് അയച്ചിരുന്നു. ബുധനാഴ്ച പുറത്ത് വന്ന പരിശോധനാ ഫലത്തിലാണ് 14 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ച ആർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു.

രണ്ടുമാസമായി 60 ഉദ്യോഗസ്ഥരാണ് ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് ജയിൽ സൂപ്രണ്ട് ഹിരാൽ ജാദവ് പറഞ്ഞു. 114 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഔറംഗബാദിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,264 ആയി. ജില്ലയിൽ ഇതുവരെ 116 പേർ വൈറസ് ബാധിച്ച് മരിച്ചു. നിലവിൽ 865 രോഗികളാണ് ചികിത്സയിലുള്ളത്. 1,283 പേർക്ക് രോഗം ഭേദമായി.

ABOUT THE AUTHOR

...view details