ഹൈദരാബാദിലേക്ക് കടത്താൻ ശ്രമിച്ച പെണ്‍കുട്ടികളെ ആർപിഎഫ് രക്ഷപ്പെടുത്തി - നാൻഹെ ഫാരിഷ്‌തെ കാമ്പെയ്‌ൻ
പെൺകുട്ടികളെ ജാർഖണ്ഢിലെ ലതേഹറിൽ നിന്ന് ഹൈദരാബാദിലേക്ക് കടത്തുകയായിരുന്നു.
റാഞ്ചി:റാഞ്ചി റെയിൽവേ സ്റ്റേഷനിൽ നിന്ന് 14 പെൺകുട്ടികളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) രക്ഷപ്പെടുത്തി. പെൺകുട്ടികളെ ജാർഖണ്ഢിലെ ലതേഹറിൽ നിന്ന് ഹൈദരാബാദിലേക്ക് കടത്തുകയായിരുന്നു. ഇന്നലെ റാഞ്ചി റെയിൽവെ സ്റ്റേഷനിൽ വെച്ച് സംശയം തോന്നിയ ആർപിഎഫ് ഉദ്യോഗസ്ഥ പെൺകുട്ടികളിലൊരാളെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ആർപിഎഫ് ഈ വിവരം കുട്ടികളുടെ അനധികൃത കടത്തൽ തടയുന്നതിനായി പ്രവർത്തിക്കുന്ന നാൻഹെ ഫാരിഷ്‌തെ കാമ്പെയ്‌നുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി. ലതർ ജില്ലയിൽ നിന്നുള്ളവരാണെന്നും മീനാ ദേവി എന്ന സ്ത്രീ തുന്നൽ പരിശീലനത്തിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയാണെന്നും കുട്ടികൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. ചോദ്യം ചെയ്യലിൽ മീനാ ദേവി കൃത്യമായി മറുപടി പറയുകയോ രേഖകൾ ഹാജരാക്കുകയോ ചെയ്‌തില്ല. 14 പെൺകുട്ടികളെയും തുടർനടപടികൾക്കായി റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. മീനാ ദേവിയെ അറസ്റ്റ് ചെയ്‌ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.