കേരളം

kerala

ETV Bharat / bharat

കനത്ത മഴയിൽ മുംബൈയിൽ മതിൽ ഇടിഞ്ഞ് വീണ് 14 മരണം - 14 മരണം

തകര്‍ന്നു വീണ മതിലിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങി കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്

കനത്ത മഴയിൽ മുംബൈയിൽ മതിൽ ഇടിഞ്ഞ് വീണ് 14 മരണം

By

Published : Jul 2, 2019, 8:20 AM IST

Updated : Jul 2, 2019, 8:58 AM IST


മുംബൈ: കനത്തമഴയില്‍ മതിലിടിഞ്ഞു വീണു 14 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മുംബൈയിലെ മലാദ് പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ നാലുപേര്‍ ഗുരുതരാവസ്ഥയിലാണ്. ദേശീയ ദുരന്ത നിവാരണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

കനത്ത മഴയിൽ മുംബൈയിൽ മതിൽ ഇടിഞ്ഞ് വീണ് 14 മരണം

അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ ആളുകളെ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡിനെ ഉപയോഗിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് പൊലീസും അഗ്‌നിശമന സേന സംഘങ്ങളും സ്ഥലത്തുണ്ട്. മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Last Updated : Jul 2, 2019, 8:58 AM IST

ABOUT THE AUTHOR

...view details