കൊൽക്കത്ത:ജമ്മു കശ്‌മീരില്‍ ജോലി തേടിപ്പോയ തൊഴിലാളികളെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ തിരികെയെത്തിച്ചു. ഇടക്കിടെ ഭീകരാക്രമണം ഉണ്ടാകുന്ന സാഹചര്യത്തിലാണ് തൊഴിലാളികളെ തിരികെയെത്തിക്കാനുള്ള തീരുമാനം. പശ്ചിമ ബംഗാളിൽ നിന്നും അസമിൽ നിന്നും ജോലി തേടി കശ്‌മീരിലേക്ക് പോയ 138 തൊഴിലാളികളെയാണ് തിരികെ നാട്ടിൽ എത്തിച്ചത്. ഇവരിൽ 133 പേർ പശ്ചിമ ബംഗാളിൽ നിന്നുള്ളവരും അഞ്ച് പേർ അസമിൽ നിന്നുള്ളവരുമാണ്. ഒക്ടോബർ ഇരുപത്തിയൊമ്പതിന് കുൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പശ്ചിമബംഗാള്‍ സ്വദേശികളായ അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നടപടി.
ജമ്മു കശ്‌മീരില്‍ ഭീകരാക്രമണം; തൊഴിലാളികളെ തിരികെയെത്തിച്ചു - ജമ്മുകശ്മീരിലേക്ക് പോയവരെ പശ്ചിമ ബംഗാളിൽ തിരിയെയെത്തിച്ചു
ജമ്മു കശ്‌മീരില്‍ ജോലി തേടിപ്പോയ 138 തൊഴിലാളികളെ പശ്ചിമ ബംഗാൾ സർക്കാർ തിരികെയെത്തിച്ചു. കഴിഞ്ഞ മാസം ഉണ്ടായ ഭീകരാക്രമണത്തിൽ പശ്ചിമ ബംഗാളിൽ നിന്നുള്ള അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.
![ജമ്മു കശ്‌മീരില്‍ ഭീകരാക്രമണം; തൊഴിലാളികളെ തിരികെയെത്തിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4964370-123-4964370-1572933825003.jpg)
ജമ്മുവിൽ ഭീകരാക്രമണം രൂക്ഷം; ജോലി തേടി പോയവരെ തിരികെയെത്തിച്ചു
തിരികെയെത്തിച്ച തൊഴിലാളികളെ അവരരുടെ വീടുകളിലേക്ക് അയക്കുമെന്ന് നഗരവികസന-മുനിസിപ്പൽ കാര്യ വകുപ്പ് മന്ത്രി ഫിർഹാദ് ഹക്കീം മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലാളികള്‍ക്കായി ബസുകൾ ക്രമീകരിച്ച് അതത് ജില്ലകളിൽ എത്തിക്കും. തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അവരെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
TAGGED:
gfb