താനെയിൽ 1341 പേർക്ക് കൂടി കൊവിഡ് - corona cases in thane raising
താനെയിൽ നിലവിൽ 16,160 സജീവ കൊവിഡ് രോഗികളാണ് ഉള്ളത്.
താനെ: മഹാരാഷ്‌ട്രയിലെ താനെയിൽ 1,341 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് രോഗികൾ 191823 ആയി. 24 മണിക്കൂറിൽ 32 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണം 4,846 ആയി. കല്യാൺ ടൗണിൽ 46,185 പേർക്കും താനെ സിറ്റിയിൽ 40,861 പേർക്കും നവി മുംബൈയിൽ 40,345 പേർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ 1,70,817 പേരാണ് കൊവിഡ് രോഗമുക്തരായത്. നിലവിൽ താനെയിൽ 16,160 സജീവ കൊവിഡ് രോഗികളാണ് ഉള്ളതെന്നും ജില്ലയിലെ കൊവിഡ് മുക്തനിരക്ക് 89.05 ശതമാനം ആയെന്നും അധികൃതർ വ്യക്തമാക്കി.