പഞ്ചാബില്‍ കുടുങ്ങിയ 134 ഭൂട്ടാന്‍ വിദ്യാര്‍ഥികളെ തിരിച്ചയച്ചു - പഞ്ചാബ്
പഞ്ചാബില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ തിങ്കളാഴ്‌ച പ്രത്യേക വിമാനത്തിലാണ് തിരിച്ചയച്ചത്.
ചണ്ഡീഗഢ്: പഞ്ചാബില്‍ കുടുങ്ങിയ 134 ഭൂട്ടാന്‍ വിദ്യാര്‍ഥികളെ തിരിച്ചയച്ചു. തിങ്കളാഴ്‌ച പ്രത്യേക വിമാനത്തിലാണ് പഞ്ചാബില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ തിരിച്ചയച്ചതെന്ന് സ്പെഷ്യല്‍ ചീഫ് സെക്രട്ടറി കെ.ബി.എസ് സിധു ട്വീറ്റ് ചെയ്‌തു. ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഹോസ്‌റ്റലുകളില്‍ കുടുങ്ങിയത്. സര്‍വകലാശാലയില്‍ പഠിക്കുന്ന മഹാരാഷ്‌ട്ര സ്വദേശിയായ യുവതിക്ക് കൊവിഡ് 19 ശനിയാഴ്‌ച സ്ഥിരീകരിച്ചിരുന്നു. വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന 2400 വിദ്യാര്‍ഥികളാണ് ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഹോസ്‌റ്റലുകളില്‍ കുടുങ്ങിയത്.