ജാർഖണ്ഡിൽ കൊവിഡ് ബാധിച്ച് പത്ത് മരണം - corona jharkhand
പുതുതായി റിപ്പോർട്ട് ചെയ്‌ത 10 മരണങ്ങളിൽ ഏഴെണ്ണവും കിഴക്കൻ സിംഗ്ഭുമിലാണ്. സംസ്ഥാനത്തെ സജീവകേസുകളുടെ എണ്ണം 11,580 ആണ്.
റാഞ്ചി: ജാർഖണ്ഡിൽ പത്ത് പേർ കൂടി കൊവിഡിന് കീഴടങ്ങിയതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 410 ആയി ഉയർന്നു. 1,326 പുതിയ പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 38,438 ആയി. പുതുതായി റിപ്പോർട്ട് ചെയ്‌ത 10 മരണങ്ങളിൽ ഏഴെണ്ണം കിഴക്കൻ സിംഗ്ഭുമിലാണ്. പടിഞ്ഞാറന്‍ സിംഗ്ഭുമിലും പാകൂരിലും ധുംകയിലും ഒരാൾ വീതം രോഗബാധിതനായി മരിച്ചു. തലസ്ഥാനഗരമായ റാഞ്ചിയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. ഇവിടെ 248 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. ബൊകാരോയിൽ 178 പോസിറ്റീവ് കേസുകളും ധുംകയിൽ 157 കേസുകളും റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്ത് നിലവിൽ 11,580 സജീവകേസുകളാണുള്ളത്. ജാർഖണ്ഡിൽ ആകെ 26,448 പേർ രോഗമുക്തി നേടി. ഇതുവരെ 23,009 സാമ്പിളുകളാണ് കൊവിഡ് പരിശോധനക്ക് വിധേയമാക്കിയത്.