അഗർത്തല: ത്രിപുരയില്‍ 13കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീടിന് സമീപത്ത് നിന്നും കണ്ടെത്തി. പശ്ചിമ ത്രിപുര ജില്ലയിലെ ദുർഗബരിയിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ ഉടന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
ത്രിപുരയില്‍ 13കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി - മരണ വാർത്ത
പശ്ചിമ ത്രിപുര ജില്ലയിലെ ദുർഗബരിയിലെ വീടിന് സമീപത്ത് നിന്നുമാണ് 13കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വെള്ളിയാഴ്ച്ച രാവിലെ 6.30-ന് സമീപത്തെ വാഷ്‌റൂമിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പെണ്‍കുട്ടി പുറത്തിറങ്ങി. മൂന്ന് മണിക്കൂറിന് ശേഷവും പെണ്‍കുട്ടി തിരിച്ചെത്താത്തിനെ തുടർന്ന് കുടുംബാംഗങ്ങൾ തെരച്ചില്‍ നടത്തി. തുടർന്ന് വീട്ടില്‍ നിന്നും 150 മീറ്റർ അകലെ നിന്ന് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. മൃതദേഹം ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് ഫാസ്റ്റ് ഫുഡ് കേന്ദ്രം നടത്തുകയാണ്.
നേരത്തെ മാർച്ച് 13-ാം തീയതി ജില്ലയില്‍ 23 വയസുകാരിയുടെ മൃതദേഹവും കത്തിക്കരിഞ്ഞ നിലയില്‍ പാടശേഖരത്തില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലെ കുറ്റാരോപിതനെ പൊലീസ് അറസ്റ്റ് ചെയ്‌തു.